
വയനാട്: യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊണ്ടർനാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകൻ മണിക്കുട്ടൻ (22), തൊണ്ടർനാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകൾ വിനീത (22) എന്നിവരാണ് മരിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ഒരു ഷാളിലാണ് ഇരുവരേയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വയനാട്ടിലെ നിരവിൽപ്പുഴ കീച്ചേരി കോളനിയിൽ ആണ് സംഭവം. വിനീത ഗർഭിണിയായിരുന്നെന്നും ബന്ധുക്കൾ പറയുന്നുണ്ട്. മൃതദേഹം ജീർണിച്ച സ്ഥിതിയിലായിരുന്നു. ഒറ്റപ്പെട്ട സ്ഥലമായിരുന്നതിനാൽ ആരും ഇക്കാര്യം അറിഞ്ഞിരുന്നില്ല.
തൊണ്ടർനാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതശരീരങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments