ന്യൂഡൽഹി: സ്പീക്കർ എ എൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഷംസീറിന്റെ നിലപാട് ധാർഷ്ട്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം സമുദായത്തിൻറെ കാര്യത്തിൽ ഷംസീർ ഇതേ സമീപനം സ്വീകരിക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു. ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകാത്ത നിലപാട് ധാർഷ്ട്യവും വെല്ലുവിളിയുമാണ്. ഏറ്റവും വലിയ വിശ്വാസി സമൂഹത്തിന്റെ
നിലപാടിന് വില നൽകാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദു സമൂഹം ആരാധിക്കുന്ന മൂർത്തിയെ മിത്തായി കാണുന്ന സിപിഎം വിനായകാഷ്ഠകം രചിച്ച ശ്രീ നാരായണ ഗുരു അന്ധവിശ്വാസം പ്രചരിപ്പിച്ചു എന്ന് പറയുമോ. ശാസ്ത്ര ബോധം എല്ലാ മതത്തിന്റെ കാര്യത്തിലും വേണമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.
Read Also: എൻഎസ്എസിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല: ഷംസീർ പ്രസ്താവന തിരുത്തണമെന്ന് കെ സുധാകരൻ
Post Your Comments