
റിയാദ്: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലാണ് സംഭവം. മദീനക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.
മഹ്ദു ദഹബ് പട്ടണത്തേയും മദീനയെയും ബന്ധിപ്പിക്കുന്ന ഖുറൈദ റോഡിലായിരുന്നു അപകടം സംഭവിച്ചത്. കുടുംബാംഗങ്ങളായ ആറു പേരാണ് മരിച്ചത്. സൗദി സൈനികനായ കുടുംബനാഥനും ഭാര്യയും ഒരു മകനും മൂന്നു പെൺമക്കളുമാണ് മരിച്ചത്. ഒരു ആൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു.
രണ്ടു വർഷം മുമ്പ് ദക്ഷിണ സൗദി അതിർത്തിയിൽ നിയമിക്കപ്പെട്ട സൈനികനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കുടുംബത്തെ ദക്ഷിണ സൗദിയിലേക്ക് മാറ്റാൻ തീരുമാനിച്ച സഹോദരൻ ഭാര്യയെയും മക്കളെയുമായി തബൂക്കിൽ നിന്ന് ദക്ഷിണ സൗദിയിലേക്ക് പോകുന്നതിനിടെയാണ് ഖുറൈദ റോഡിൽ വെച്ച് കാർ അപകടത്തിൽ പെട്ടത്.
Post Your Comments