ThiruvananthapuramKeralaNattuvarthaLatest NewsNews

‘മിത്തുകളുടെ സൗന്ദര്യമാണ് ദൈവ സങ്കൽപത്തിന്റെ മനോഹാരിത എന്നറിയാത്ത വിശ്വാസികൾക്ക് നഷ്ടമാകുന്നത് എത്ര വലിയ അനുഭൂതികളാണ്’

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പരാമർശം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സാഹിത്യകാരി എസ് ശാരദക്കുട്ടി. മിത്തുകളുടെ സൗന്ദര്യമാണ് ദൈവ സങ്കൽപത്തിന്റെ മനോഹാരിത എന്നറിയാത്ത വിശ്വാസികൾക്ക് നഷ്ടമാകുന്നത് എത്ര വലിയ അനുഭൂതികളാണെന്ന് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മിത്തുകളുടെ സൗന്ദര്യമാണ് ദൈവ സങ്കൽപത്തിന്റെ മനോഹാരിത എന്നറിയാത്ത വിശ്വാസികൾക്ക് നഷ്ടമാകുന്നത് എത്ര വലിയ അനുഭൂതികളാണ് !
പരീക്ഷയിൽ റാങ്ക് തരാനും രോഗം മാറ്റിത്തരാനും മാത്രമായുള്ള ദൈവ വിശ്വാസം എത്ര ശുഷ്കവും ദരിദ്രവുമാണ്.

‘എന്നെ ആദ്യം സമീപിക്കുന്നത് വേട്ടക്കാരനാണെങ്കില്‍ വേട്ടക്കാരനൊപ്പം നിന്നേ മതിയാകൂ’: ആളൂർ

ഫാന്റസികളുടെയും സൗന്ദര്യത്തിന്റെയും ഭ്രമാത്മകതയുടെയും അഗാധമായ ഒരു സ്വയംബോധ്യത്തിന്റെയും ഭാഗമായുള്ള ഈശ്വര സങ്കൽപമാണെങ്കിൽ അത് എന്തൊരു സൗന്ദര്യമാണ് പകരുന്നത് !!

അപ്പോൾ ഇമ ചിമ്മിച്ചിമ്മിനോക്കി നിന്നു പോകാൻ തോന്നും ആ കമനീയ മഹാനട നടനലീലകൾ !! ജ്ഞാനവും കലയും മാജിക്കും അടങ്ങിയ ഒന്നാകണം വിശ്വാസം. അത് എത്ര ആശ്വാസകരമാണ് !! ആനന്ദകരമാണ്!!
എസ്. ശാരദക്കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button