KeralaLatest NewsNews

ക്ഷേത്രത്തില്‍ പോവുന്ന സ്ത്രീകളെ നോവലില്‍ അപമാനിച്ചവനു അവാര്‍ഡ് കൊടുത്ത ഇടതു സര്‍ക്കാര്‍: പിസി ജോര്‍ജ്ജ്

ഹൈന്ദവ ആചാരങ്ങളെ അപമാനിക്കാന്‍ ഇടതുപക്ഷം മുന്നില്‍: പിസി ജോര്‍ജ്ജ്

ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയ സ്പീക്കര്‍ എ എൻ ഷംസീര്‍ മാപ്പു പറഞ്ഞാല്‍ മാത്രം പോരായെന്നും സ്പീക്കര്‍ സ്ഥാനം രാജി വെയ്‌ക്കണമെന്നും പിസി ജോര്‍ജ്ജ്. സ്പീക്കര്‍ സ്ഥാനത്തിന് ഒരു മഹത്വം ഉണ്ട്, ഇനി ആ പദവിയില്‍ ഇരിക്കുവാൻ ഷംസീര്‍ യോഗ്യനല്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പിസി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.

ഹൈന്ദവ ആചാരങ്ങളെ അപമാനിക്കാൻ എല്ലാകാലത്തും മുന്നിലുണ്ടായിരുന്നത് ഇടതുപക്ഷമാണ്. സീത ദേവിയെ നഗ്നയായി വരച്ച എം എഫ് ഹുസൈന് അവാര്‍ഡ് കൊടുത്തതും, ക്ഷേത്രത്തില്‍ പോവുന്ന സ്ത്രീകളെ നോവലില്‍ അപമാനിച്ച ഒരുത്തനു അവാര്‍ഡ് കൊടുത്തതും എല്ലാം ഇടതു സര്‍ക്കാര്‍ തന്നെയാണെന്നും പറഞ്ഞ പിസി ജോര്‍ജ്ജ് ഇതേ ശാസ്ത്രവും സിദ്ധാന്തവും ഉപയോഗിച്ച്‌ ഇതര മത വിശ്വാസങ്ങളെ അധിക്ഷേപിക്കാൻ ഏതെങ്കിലും ഒരു നേതാവ് ധൈര്യം കാണിക്കാത്തതെന്തെന്നും ചോദിച്ചു.

read also: വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി നടപടി:എട്ടാംവർഷവും 13 ഇനം നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടില്ലെന്ന് മുഖ്യമന്ത്രി

കുറിപ്പ് പൂർണ്ണ രൂപം,

‘ഹിന്ദുദേവതയെ നഗ്നയായി വരച്ച എം എഫ് ഹുസൈന് അവാര്‍ഡ് കൊടുത്തതു ഇടതു സര്‍ക്കാര്‍. ക്ഷേത്രത്തില്‍ പോവുന്ന സ്ത്രീകളെ നോവലില്‍ അപമാനിച്ച ഒരുത്തനു അവാര്‍ഡ് കൊടുത്തതും ഇടതു സര്‍ക്കാര്‍. ശബരിമലയില്‍ ആചാരലംഘനം നടത്തിയതും ഇടതു സര്‍ക്കാര്‍. ക്രൈസ്തവ സന്യസ്തരെ അപമാനിക്കുന്ന നാടകം നടത്താൻ കാവല്‍ നിന്നതു ഇടതു സംഘടനകള്‍. ഇപ്പോളിതാ നിയമസഭാ സ്പീക്കര്‍ തന്നെ ഹൈന്ദവ ആചാരങ്ങളെ അപമാനിച്ചിരിക്കുന്നു.

ഹൈന്ദവ ആചാരങ്ങളെ അപമാനിക്കാൻ എല്ലാകാലത്തും ഇടതു പക്ഷം മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ഇതേ ശാസ്ത്രവും സിദ്ധാന്തവും ഉപയോഗിച്ച്‌ ഇതര മത വിശ്വാസങ്ങളെ അധിക്ഷേപിക്കാൻ ഏതെങ്കിലും ഒരു നേതാവ് ധൈര്യം കാണിക്കുവോ? അഥവാ ആ ധൈര്യം കാണിച്ചാല്‍ ഒരുപക്ഷെ വികലാംഗൻ ആയേക്കാം എന്ന് നല്ല ബോധ്യം ഉണ്ട്. എന്നാല്‍ ഹൈന്ദവരുടെയും ക്രൈസ്തവരുടെയും കാര്യങ്ങളില്‍ ആര്‍ക്കും കുതിരകയറാം എന്ന സ്ഥിതിവിശേഷമാണ് പിണറായിയുടെ കേരളത്തില്‍ ഉള്ളത്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ . പ്രതിപക്ഷം ആരെ പ്രീണിപ്പിക്കുവാൻ ആണ് ഇത്രയും ദിവസം മിണ്ടാതെ ഇരുന്നത് എന്ന് കൂടെ ചിന്തിക്കണം.

ആരെയും ഭയക്കാതെ ധീരമായി നിലപാട് പറഞ്ഞ പ്രിയങ്കരനായ മണി ചേട്ടന് അഭിവാദ്യങ്ങള്‍. ഷംസീര്‍ മാപ്പു പറഞ്ഞാല്‍ മാത്രം പോരാ, സ്പീക്കര്‍ സ്ഥാനം രാജി വയ്‌ക്കണം . സ്പീക്കര്‍ സ്ഥാനത്തിന് ഒരു മഹത്വം ഉണ്ട്, ഇനി ആ പദവിയില്‍ ഇരിക്കുവാൻ ഷംസീര്‍ യോഗ്യനല്ല.’

shortlink

Related Articles

Post Your Comments

Related Articles


Back to top button