ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ എണ്ണക്കമ്പനികള്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. ജൂലൈയില്‍ വില വര്‍ധിച്ചതിന് പിന്നാലെയാണ് ഓഗസ്റ്റില്‍ സിലിണ്ടറിന്റെ വില കുറയുന്നത്. എണ്ണ കമ്പനികള്‍ വാണിജ്യ സിലിണ്ടറുകളുടെ വില ഇന്നു മുതല്‍ 99.75 രൂപയാണ് കുറച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന് ഇപ്പോള്‍ 1680 രൂപ നല്‍കണം. ഇത് നേരത്തെ 1780 ആയിരുന്നു.
Read Also; യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ പുതിയ നിരക്ക് ഇന്നുമുതല്‍ നിലവില്‍ വന്നു. എന്നാല്‍, ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഇതിനായി തലസ്ഥാനമായ ഡല്‍ഹിയില്‍ പഴയതുപോലെ 1103 രൂപ നല്‍കേണ്ടിവരും. എന്നാല്‍ ഇന്നുമുതല്‍ ഡല്‍ഹിയില്‍ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 1780 രൂപയില്‍ നിന്ന് 1680 രൂപയായി കുറഞ്ഞു.
കൊല്‍ക്കത്തയില്‍ നേരത്തെ 1895.50 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇനി 1802.50 രൂപ നല്കിയാല് മതി. അതുപോലെ മുംബൈയില്‍ നേരത്തെ 1733.50 രൂപയ്ക്ക് ലഭ്യമായിരുന്ന സിലിണ്ടര്‍ ഇനി 1640.50 രൂപയ്ക്ക് ലഭിക്കും. ചെന്നൈയില്‍ 1945.00 രൂപയില്‍ നിന്ന് 1852.50 രൂപയായി കുറഞ്ഞിട്ടുണ്ട്.
എണ്ണക്കമ്പനികള്‍ വാണിജ്യ വാതക സിലിണ്ടറുകളുടെ വില 27 ദിവസത്തിന് ശേഷമാണ് കുറച്ചിരിക്കുന്നത്.
Post Your Comments