ന്യൂയോര്‍ക്ക് : ആഗോള വിപണിയില്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് ഇടിയുന്നു.വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് 0.11 ശതമാനം ഇടിഞ്ഞ് 66.28 ഡോളറിലെത്തി. ലണ്ടന്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് നിരക്ക് 0.17 ശതമാനം ഇടിഞ്ഞ് 68.50 ഡോളറിലെത്തി. നേരത്തെ ബ്രെന്റ് ക്രൂഡിന് നിരക്ക് ബാരലിന് 74 ഡോളറിന് മുകളിലേക്ക് വരെ ഉയര്‍ന്നിരുന്നു.
Read Also : ഐഎസ്ആർഒ ചാരക്കേസ്: ആർബി ശ്രീകുമാറിന്റെ അറസ്റ്റ് കോടതി തടഞ്ഞു
NYMEX ക്രൂഡ് ഇന്ന് 66.45 ഡോളറിന് സമീപം വ്യാപാരം നടത്തുന്നു. വര്‍ദ്ധിച്ചുവരുന്ന കെവിഡ് ഡെല്‍റ്റ വൈറസ് കേസുകള്‍, ശക്തമായ യുഎസ് ഡോളര്‍, യുഎസ്-ചൈന പിരിമുറുക്കങ്ങള്‍, അടുത്ത മാസം മുതല്‍ ഉല്‍പാദനം ഉയര്‍ത്താനുള്ള ഒപെക് പ്ലസ് തീരുമാനം, ഉയര്‍ന്ന യുഎസ് വിതരണ സാധ്യത എന്നിവ വിലയുടെ താഴേക്കുളള യാത്രയ്ക്ക് സമ്മര്‍ദ്ദ ശക്തികളാണ്.
Post Your Comments