തിരുവനന്തപുരം∙ സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. ഷംസീറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു എന്നും വിഷയത്തിൽ ഷംസീർ മാപ്പു പറയില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഷംസീർ പറഞ്ഞതുമുഴുവൻ ശരിയാണെന്നും മാപ്പു പറയാനും മാറ്റി പറയാനും ഉദ്ദേശിക്കുന്നില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അമ്പലത്തില്‍ പോകാനുള്ള ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന പ്രസ്ഥാനമാണ് സിപിഎം. അമ്പലത്തിൽ പോവുന്നതിലോ, വഴിപാട് കഴിക്കുന്നതിലോ എതിർപ്പു രേഖപ്പെടുത്തേണ്ടതില്ല. പക്ഷേ അത് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന തലത്തിലേക്കു മാറുന്നില്ലേയെന്നു സ്വയം പരിശോധിക്കണമെന്നാണു തങ്ങൾ അഭ്യർഥിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാർഡ്: രഞ്ജിത്ത് ഇടപെട്ടെന്ന അരോപണങ്ങൾ തള്ളി ജൂറി ചെയർമാൻ
‘മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമ്മിനില്ല. ഞങ്ങളുടെ ദാർശനിക നിലപാട് വൈരുദ്ധ്യാത്മക ഭൗതിക വാദമാണ്. അതനുസരിച്ച് ഇന്ത്യൻ സമൂഹത്തെ മനസിലാക്കാനും പഠിക്കാനുമാണു ഞങ്ങൾ ശ്രമിക്കുന്നത്. അതിന്റെ പ്രയോഗമാണ് ചരിത്രപരമായ ഭൗതികവാദം. ഉള്ളതു ഉള്ളതുപോലെ കണ്ടുകൊണ്ട് കാര്യങ്ങൾ മുൻപോട്ട് നയിക്കുക. വിശ്വാസികളെ സംബന്ധിച്ച് കൃത്യതയാർന്ന സമീപനം ഞങ്ങൾക്കുണ്ട്. അതേസമയം വിശ്വാസികൾ ഉയർത്തിപ്പിടിക്കുന്നതോ അവർ കാണുന്നതോ ആയ നിരവധി കാര്യങ്ങളോട് ഞങ്ങൾക്കു വിയോജിപ്പുണ്ട്,’ എംവി ഗോവിന്ദൻ വ്യക്തമാക്കി.
‘ബാബ്റി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കാൻ പരികർമ്മിയെ പോലുള്ള നിലപാട് ഇന്ത്യൻ പ്രധാനമന്ത്രി സ്വീകരിച്ചു. അത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യമാണോ? ഇന്ത്യൻ പാർലമെന്റിൽ ചെങ്കോൽ വയ്ക്കുന്ന സ്ഥിതിയുണ്ടായി. മഹാത്മാഗാന്ധിയെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ വക്താവ് എന്ന രീതിയിലോ, അദ്ദേഹത്തിന്റെ വധത്തെക്കുറിച്ചോ പഠിക്കാൻ പാടില്ലെന്നു പറയുന്നു. ഡാർവിന്റെ പരിണാമസിദ്ധാന്തം പഠിപ്പിക്കാൻ പാടില്ല. എല്ലാം കാവിവ്തകരിക്കുകയാണ്. കാവിവത്കരിക്കൽ ഇപ്പോൾ തുടങ്ങിയതല്ല,’ എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Post Your Comments