ഹൈദരാബാദ്: ബിജെപി അംഗത്വം സ്വീകരിച്ച് നടി ജയസുധ. ഡൽഹിയിലെ ബിജെപി ഓഫീസിൽ നടന്ന പരിപാടിയിൽ ദേശീയ ജനറൽ സെക്രട്ടറിയും തെലങ്കാനയുടെ ചുമതലയുമുള്ള തരുൺ ചുഗ് ജയസുധയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. കേന്ദ്ര ടൂറിസം മന്ത്രിയും ബിജെപി തെലങ്കാന അദ്ധ്യക്ഷനുമായ ജി കിഷൻ റെഡ്ഡി, പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഡി കെ അരുണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കിഷൻ റെഡ്ഡിയാണ് ജയസുധയെ ഔദ്യോഗികമായി ബിജെപിയിലേക്ക് ക്ഷണിച്ചത്. ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ എടാല രാജേന്ദർ ജയസുധയെ നേരത്തെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കണമെന്ന് ജയസുധ വ്യക്തമാക്കി. ഇന്ന് രാജ്യത്തിന് പുറത്തുപോകുമ്പോൾ എല്ലാവരും ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ഇന്നത്തെ ഇന്ത്യയെ സൃഷ്ടിച്ചത് നരേന്ദ്രമോദിയാണെന്നും താരം അഭിപ്രായപ്പെട്ടു.
Read Also: ഷംസീറിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച എന്‍എസ്എസ് നിലപാടിനെ സ്വാഗതം ചെയ്യുന്നു
Post Your Comments