KeralaLatest NewsNews

ആരാണ് ഗ്രീന്‍ വാലിയെ സംരക്ഷിച്ചിരുന്നത്? അവരെ ഒതുക്കിയില്ലെങ്കില്‍ കേരളം മറ്റൊരു സിറിയ ആകാന്‍ അധിക കാലം വേണ്ടി വരില്ല

കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സന്ദീപ് വാചസ്പതി

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദ പരിശീലന കേന്ദ്രം എന്‍.ഐ.എ കണ്ടുകെട്ടിയതിലെ സന്തോഷമല്ല, മറിച്ച് ഇത്രകാലവും നിര്‍ബാധം പ്രവര്‍ത്തിക്കാന്‍ അതിന് സാധിച്ചു എന്ന ആശങ്കയാണ് നമുക്ക് ഉണ്ടാകേണ്ടതെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഭീകരവാദത്തിന് മതമില്ല എന്ന് പറയുമ്പോഴും കേരളത്തില്‍ തീവ്രവാദം ശക്തിപ്പെടുന്നത് മതത്തിന്റെ മറവില്‍ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പങ്കുവെച്ചത്.

എങ്ങനെയാണ് മലപ്പുറത്ത് ഈ കേന്ദ്രം ഇത്രനാളും പ്രവര്‍ത്തിച്ചത് എന്ന ചോദ്യം ഓരോ മലയാളിയും ചോദിക്കണം. ഇവിടെ നിന്നിറങ്ങിയ ഭീകരര്‍ എത്ര നിരപരാധികളെ ക്രൂരമായി വധിച്ചിട്ടുണ്ടാകും? ആരാണ് ഈ ആയുധ പരിശീലന കേന്ദ്രത്തെ സംരക്ഷിച്ചത്? സന്ദീപ് വാചസ്പതി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

Read Also: അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് പോലീസ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദ പരിശീലന കേന്ദ്രം എന്‍.ഐ.എ കണ്ടുകെട്ടിയതിലെ സന്തോഷമല്ല, മറിച്ച് ഇത്രകാലവും നിര്‍ബാധം പ്രവര്‍ത്തിക്കാന്‍ അതിന് സാധിച്ചു എന്ന ആശങ്കയാണ് നമുക്ക് ഉണ്ടാകേണ്ടത്. ഉന്നത വിദ്യാഭ്യാസവും മതേതര മൂല്യവും ഉണ്ടെന്ന് വാതോരാതെ പറയുന്നത് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ഭീകരവാദികളെ പരിശീലിപ്പിച്ച് അയക്കാനുള്ള ലൈസന്‍സ് അല്ല എന്ന് നാം മനസ്സിലാക്കണം. ഭീകരവാദത്തിന് മതമില്ല എന്ന് പറയുമ്പോഴും കേരളത്തില്‍ തീവ്രവാദം ശക്തിപ്പെടുന്നത് മതത്തിന്റെ മറവില്‍ ആണ്. ഇത് സമാധാന കാംക്ഷികളായ മുസ്ലീങ്ങളെ കൂടി പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. ഇടത് വലത് മുന്നണികള്‍ നടത്തിയ നഗ്‌നമായ മത പ്രീണനത്തിന്റെ ഗുണഭോക്താക്കള്‍ അല്ല ഇരകളാണ് യഥാര്‍ത്ഥത്തില്‍ ഇവിടുത്തെ സാധാരണ മുസ്ലീങ്ങള്‍’.

‘എങ്ങനെയാണ് മലപ്പുറത്ത് ഈ കേന്ദ്രം ഇത്രനാളും പ്രവര്‍ത്തിച്ചത് എന്ന ചോദ്യം ഓരോ മലയാളിയും ചോദിക്കണം. ഇവിടെ നിന്നിറങ്ങിയ ഭീകരര്‍ എത്ര നിരപരാധികളെ ക്രൂരമായി വധിച്ചിട്ടുണ്ടാകും? ആരാണ് ഈ ആയുധ പരിശീലന കേന്ദ്രത്തെ സംരക്ഷിച്ചത്? ആരുടെ രക്ഷാകര്‍തൃത്വം ഉള്ളത് കൊണ്ടാണ് അന്വേഷണ ഏജന്‍സികള്‍ ഇവരെ തൊടാതെ പോയത്? കേരളത്തിലെ മുസ്ലീങ്ങള്‍ക്കും മലപ്പുറത്തിനും അപമാനമായ ഗ്രീന്‍വാലിക്ക് സംരക്ഷണം ഒരുക്കിയവരെ ഒറ്റപ്പെടുത്തിയില്ലെങ്കില്‍ കേരളം മറ്റൊരു സിറിയ ആകാന്‍ അധിക കാലം വേണ്ടി വരില്ല. അതല്ല ഇതും മുസ്ലീം വേട്ടയുടെ ഭാഗം എന്ന ഇടത് വലത് വ്യാജ പ്രൊപ്പഗണ്ട വിശ്വസിക്കാനാണ് തീരുമാനം എങ്കില്‍ ഈശ്വരന് പോലും നമ്മെ രക്ഷിക്കാന്‍ കഴിയില്ലെന്ന സത്യം തിരിച്ചറിയുമ്പോഴേക്കും കേരളവും നമ്മളും ഉണ്ടാവില്ല’.

shortlink

Related Articles

Post Your Comments

Related Articles


Back to top button