Latest NewsNewsKuwaitGulf

ഡയറക്ഷന്‍ സൈന്‍ ബോര്‍ഡ് പൊട്ടിവീണ് മലയാളി മരിച്ചു, ദാരുണ സംഭവം ഉണ്ടായത് കുവൈറ്റില്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ യാത്രക്കിടെ വാഹനത്തില്‍ ഡയറക്ഷന്‍ സൈന്‍ ബോര്‍ഡ്
പൊട്ടിവീണ് മലയാളി മരിച്ചു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ടി.സി സാദത്താണ് (48) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കൈറോ 35-ാം നമ്പര്‍ റോഡില്‍ മിനി ലോറി ഓടിച്ചു പോകവെ അപ്രതീക്ഷിതമായി റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ഡയറക്ഷന്‍ സൈന്‍ ബോര്‍ഡ്  പൊട്ടി വീഴുകയായിരുന്നു. 20 വര്‍ഷമായി കുവൈറ്റിലുള്ള സാദത്ത് അദാന്‍ എല്‍.എസ് കേബിള്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

Read Also: രാ​ത്രി വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ മധ്യവയസ്കയെ ആക്രമിച്ച് സ്വർണം കവർന്നതായി പരാതി

തിങ്കളാഴ്ച കമ്പനി ആവശ്യത്തിനുള്ള യാത്രക്കിടെയാണ് അപകടം. ലോറിയുടെ മുന്‍ ഭാഗത്ത് വീണ  ഡയറക്ഷന്‍ സൈന്‍ ബോര്‍ഡ് ഗ്ലാസും മുകള്‍ഭാഗവും തകര്‍ത്തു. അപകടസ്ഥലത്തുവെച്ചുതന്നെ സാദത്ത് മരിച്ചു. കെ.കെ.എം.എ ജലീബ് ബ്രാഞ്ച് എക്‌സിക്യൂട്ടിവ് മെംബറായ ടി.സി. സാദത്ത്, സംഘടന സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button