Latest NewsIndiaNews

യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് നാട്ടുകാർ, ഗേറ്റും വാതിലും പൊളിച്ച് വീട്ടിനുള്ളിൽ കയറി ആക്രമണം

ജൂലൈ 20 നാണ് സംഭവം നടന്നത്.

ജയ്പൂർ : വീടിന്റെ ചുവരുകളിൽ ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ എഴുതിവെച്ചതിനു യുവതിക്ക് ക്രൂരമർദ്ദനം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ബിജെപിയെ പിന്തുണച്ച യുവതിയെ ആൾകൂട്ടം മർദ്ദിക്കുകയാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

read also: ഓപ്പറേഷൻ ഫോസ്‌കോസ്: 4463 റെക്കോർഡ് പരിശോധന, ലൈസൻസില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നടപടി

ജൂലൈ 20 നാണ് സംഭവം നടന്നത്. കല്യാൺ നഗർ സ്വദേശിയായ യുവതിയാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. നാട്ടുകാർ യുവതിയെ റോഡിലൂടെ വലിച്ചിഴച്ചു. വീടിനുള്ളിൽ ഇരുന്ന യുവതിയെ ഗേറ്റും വാതിലും പൊളിച്ച് അകത്ത് കയറി യുവതിയായിരുന്നു ആക്രമിച്ചത്.

150 ഓളം ആളുകൾ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രദേശത്ത് എത്തിയത്. യുവതിയെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button