KannurLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി: സ്കൂൾ സെക്യൂരിറ്റി പിടിയിൽ

കണ്ണൂർ നഗരത്തിലെ ഒരു സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വാരംകടവ് സ്വദേശി കാസി(73)മിനെയാണ് അറസ്റ്റ് ചെയ്തത്

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നഗരത്തിലെ ഒരു സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വാരംകടവ് സ്വദേശി കാസി(73)മിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം: സമൂഹമാധ്യമങ്ങളിലടക്കമുള്ള കുട്ടിയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് പോക്സോ കോടതി

കഴിഞ്ഞ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നേരത്തെയെത്തിയ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് ഇയാൾ മോശമായി സംസാരിക്കുകയായിരുന്നു.

Read Also : പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജി വെച്ചു

പെൺകുട്ടി സ്കൂളിലെ അധ്യാപകരോട് പരാതിപ്പെടുകയും സ്കൂൾ അധികൃതർ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന്, തിങ്കളാഴ്ച വൈകിട്ടാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ് കാസിം.

shortlink

Related Articles

Post Your Comments

Related Articles


Back to top button