Latest NewsNewsLife Style

കാഴ്ച പ്രശ്‌നങ്ങൾ ഒഴിവാക്കാൻ മത്സ്യാഹാരം പതിവാക്കൂ…

മത്സ്യം നമ്മുടെ ഭക്ഷണശീലത്തിൻറെ ഒഴിവാക്കാനാവാത്ത ഭാഗമാണ്. പക്ഷേ, മത്സ്യം കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ കൂടുതൽ ആളുകൾക്കും അറിയില്ല. മത്സ്യത്തിൽ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഉയർന്ന തോതിൽ വിറ്റാമിനുകളും അയോഡിൻ ധാതുക്കൾ മുതലായവ മത്സ്യത്തിലുണ്ട്.

ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ആരോഗ്യമുള്ള ഹൃദയം പ്രദാനം ചെയ്യുന്നതിനും മത്സ്യത്തിൻറെ ഉപയോഗത്തിലൂടെ സാധിയ്ക്കും. കുട്ടികൾക്ക് മത്സ്യം കൊടുക്കുന്നതിലൂടെ ശാരീരിക വളർച്ചയെ ത്വരിതപ്പെടുത്തുകയും ബുദ്ധിവികാസത്തിനും സഹായിക്കുന്നു. വിറ്റാമിൻ ഡി ധാരാളം ഉള്ള ഒരു ഭക്ഷ്യ വസ്തുവാണ് മത്സ്യം.

പാചകം ചെയ്ത സാൽമൺ മത്സ്യത്തിൽ 100 ശതമാനവും വിറ്റാമിൻ ഡി ആയിരിക്കും. നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും പക്ഷാഘാത സാധ്യത ഇല്ലാതാക്കുന്നതിന് മത്സ്യം കഴിക്കുന്നതിലൂടെ കഴിയും. കുട്ടികളിലെ ആസ്ത്മ ചെറുക്കുന്നതിന് മത്സ്യം മരുന്നാണ്. മറവിയെ ഇല്ലാതാക്കാൻ മത്സ്യത്തിന്റെ ഉപയോഗം സഹായിക്കും. പ്രായമായവരിൽ കണ്ടു വരുന്ന അൽഷിമേഴ്‌സ് സാധ്യത ഇല്ലാതാക്കാൻ ഇത് ഉത്തമമാണ്.

മാനസിക നിലയെ ഉത്തേജിപ്പിക്കുന്നതിന് മത്സ്യത്തിൻറെ ഉപയോഗം സഹായിക്കും. ഡിപ്രഷനിൽ നിന്ന് മോചനം നൽകാനും മത്സ്യം കഴിയ്ക്കുന്നത് നല്ലതാണ്. കാഴ്ച പ്രശ്‌നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ മത്സ്യത്തിന് കഴിയും. സുഖകരമായ ഉറക്കം ലഭിയ്ക്കുന്നതിനും മത്സ്യം കഴിയ്ക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button