തൃശൂര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂര്‍ വടൂക്കര പാലിയ താഴത്തു വീട്ടില്‍ ഷിനാസി(24)നെയാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ ആണ് ശിക്ഷ വിധിച്ചത്. പത്താം ക്ലാസുകാരിയെ പ്രണയം നടിച്ചും ആത്മഹത്യാ ഭീഷണി മുഴക്കിയുമാണ് യുവാവ് പീഡിപ്പിച്ചത്.
Read Also : ഹരിയാനയില്‍ വിഎച്ച്പി ഘോഷയാത്രയ്ക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം
2020-ല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന്, യുവാവ് പ്രണയം നടിച്ച് പെണ്‍കുട്ടിയോട് അടുത്തു. ഇതിനിടെ തൃശൂര്‍ റെയില്‍വേ പാളത്തില്‍ നിന്നു വീഡിയോ കാള്‍ ചെയ്ത് ആത്മഹത്യ ഭീഷണിമുഴക്കി. പിന്നീട് വീടിനകത്ത് ഫാനില്‍ തൂങ്ങിമരിക്കാന്‍ പോകുന്നുവെന്ന് കാണിച്ച് വീഡിയോ കോള്‍ ചെയ്ത് സ്വാധീനിച്ചായിരുന്നു 10-ാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡീപ്പിച്ചത്.
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വലപ്പാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ. സുമേഷിന്റെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. കേസില്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 11രേഖകളും, തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യുഷനുവേണ്ടി അഡ്വ. കെഎസ്. ബിനോയി ഹാജരായി. അഭിഭാഷകരായ അമൃതയും സഫ്‌നയും അനുഷയും പ്രോസിക്യൂഷനെ സഹായിച്ചു.
Post Your Comments