നീന്താനിറങ്ങി കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി

നഗര പരിസര നിവാസികളായ എ.എൻ.വരുൺ(26), കെ.വീക്ഷിത്(26) എന്നിവരാണ് മരിച്ചത്

മംഗളൂരു: നീന്താനിറങ്ങി മുങ്ങിപ്പോയ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. നഗര പരിസര നിവാസികളായ എ.എൻ.വരുൺ(26), കെ.വീക്ഷിത്(26) എന്നിവരാണ് മരിച്ചത്.

Read Also : ‘ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്, ആ മകളോട് മാപ്പ് പറയാൻ യോഗ്യർ അവർ മാത്രം’: പദ്മകുമാർ

പഡ്പു ആലപെ തടാകത്തിൽ ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. ഇവർ ഉൾപ്പെടെ ആറ് യുവാക്കളാണ് തടാകത്തിൽ ഇറങ്ങിയത്. അപ്രതീക്ഷിത ആഴമുള്ളതിനാൽ ആറു പേരും മുങ്ങിപ്പോവുകയായിരുന്നു. എന്നാൽ, നാലുപേർ അവശനിലയിൽ നീന്തിക്കയറി. പരിസരവാസികൾ അറിയിച്ച് എത്തിയ പൊലീസും അഗ്നിശമന സേനയും നടത്തിയ തിരച്ചലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Read Also : കൈക്കൂലിക്കേസിൽ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിൽ: ഏജന്റ് മുഖേന വാങ്ങിയത് 5000 രൂപ

മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
Leave a Comment