കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രിയ വര്‍ഗീസിന്റെ നിയമനം ശരി വെച്ച ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷണം. വിധി ഒരു പരിധി വരെ തെറ്റെന്നാണ് കോടതി വാക്കാല്‍ നിരീക്ഷിച്ചത്. എന്നാല്‍ നിയമനത്തില്‍ തല്ക്കാലം ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്കറിയയും നല്കിയ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, കെ.വി വിശ്വനാഥന് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് ഈ നിരീക്ഷണം നടത്തിയത്.
Read Also: തിരമാലയിൽപ്പെട്ട് മത്സ്യബന്ധന വള്ളം തകർന്നു: ഒരാൾക്ക് പരിക്ക്
നിയമനം, കേസിലെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു. തന്റെ നിയമന നടപടികള്‍ പൂര്‍ത്തിയായതായി പ്രിയ വര്‍ഗീസ് കോടതിയെ അറിയിച്ചു. നിയമനം തല്ക്കാലം റദ്ദാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ പ്രിയ വര്‍ഗീസിന് കോടതി നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും എന്നാണ് കോടതി അറിയിച്ചത്.
ഹൈക്കോടതി വിധി യുജിസി റെഗുലേഷന് എതിരാണെന്നാണ് അപ്പീലില്‍ വ്യക്തമാക്കുന്നത്. യൂജിസി ചട്ടത്തില്‍ നിഷ്കര്‍ഷിക്കുന്ന എട്ട് വര്‍ഷത്തെ അധ്യാപന പരിചയത്തില്‍ പഠനേതര ജോലികള്‍ കണക്കാക്കാന്‍ കഴിയില്ലെന്നും അപ്പീലില്‍ പറയുന്നു.
Post Your Comments