
കണ്ണൂര്‍: ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ട് പരാമര്‍ശം നടത്തിയ സ്പീക്കര്‍ എ.എന്‍ ഷംസീറിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഷംസീര്‍ പറഞ്ഞത് ശാസ്ത്രമാണെന്നും ശരിയായ രീതിയില്‍ കാര്യങ്ങളെ മനസിലാക്കിയാല്‍ ഷംസീറിന്റെ പരാമര്‍ശത്തില്‍ പ്രശ്നങ്ങളില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. മിത്തുകളെ
ചരിത്രത്തിന്റെ ഭാഗമായി മാറ്റാന്‍ പാടില്ല. സങ്കല്‍പങ്ങളെ അങ്ങനെ തന്നെ കാണണം. ശാസ്ത്രീയ നിലപാടാണ് ഷംസീര്‍ സ്വീകരിച്ചിട്ടുളളതെന്നും ഗോവിന്ദന്‍ പറഞ്ഞു.
Read Also: അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി കുട്ടിയെ കൊണ്ടു പോകുന്നത് അച്ഛനെ വിളിച്ചു പറഞ്ഞതായി സാക്ഷി മൊഴി
കണ്ണൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിത്തുകളെയും ചരിത്രത്തെയും ശാസ്ത്രത്തെയും ആ നിലയ്ക്ക് കാണണമെന്നും ഗോവിന്ദന്‍ പറഞ്ഞു. മാപ്പും, രാജിയും ആവശ്യപ്പെട്ടുള്ള പ്രതികരണങ്ങളോട് പ്രതികരിക്കാന്‍ സാധിക്കില്ലെന്നും ഷംസീര്‍ രാജിവെക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഹിന്ദു വിരുദ്ധ പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് രംഗത്തുവന്നിരുന്നു. ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും സ്ഥാനം ഒഴിയാത്ത പക്ഷം സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു. ഷംസീര്‍ നിരുപാധികം മാപ്പ് പറയണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് ഷംസീറിന് പിന്തുണയുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി രംഗത്തുവന്നത്.
Post Your Comments