ബംഗാളില്‍ നടന്ന തദ്ദേശതിരഞ്ഞെടുപ്പിന് ഉപയോഗിച്ച ബാലറ്റ് പെട്ടികള്‍ കുളത്തില്‍ നിന്ന് കണ്ടെടുത്തു. ജൂലൈ എട്ടിന് നടന്ന തിരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികളാണ് വടക്കന്‍ ദിനാജ്പൂര്‍ ജില്ലയിലെ കുളത്തില്‍ നിന്ന് കണ്ടെടുത്തത്.
കണ്ടെടുത്ത രണ്ട് പെട്ടികളും ഒരേ പോളിംഗ് ബൂത്തിലേതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മീന്‍ പിടിക്കാന്‍ വല വീശുന്നതിനിടെയാണ് പെട്ടികള്‍ കുടുങ്ങിയതെന്നാണ് വിവരം. സംഭവം അറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി പെട്ടികള്‍ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പെട്ടികള്‍ കുളത്തിലേക്ക് വലിച്ചെറിഞ്ഞതെന്നാണ് വിവരം.
അതേസമയം, തൃണമൂലിനെതിരെ ബിജെപി രംഗത്തെത്തി. അന്തിമഫലങ്ങളില്‍ കൃത്രിമം കാണിക്കാന്‍ പല ക്രമക്കേടുകളും തൃണമൂല്‍ നടത്തിയതായും ബിജെപി ആരോപിച്ചു. എന്നാൽ, ആരോപണങ്ങള്‍ നിഷേധിച്ച് തൃണമൂല്‍ നേതാക്കള്‍ രംഗത്തെത്തി. പൊലീസ് സത്യം കണ്ടെത്തട്ടെയെന്നും തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നും നേതാക്കള്‍ പറഞ്ഞു.
Post Your Comments