വെണ്ണയില്‍ നിന്ന് തയ്യാറാക്കുന്ന നെയ്യിക്ക് നിരവധി ഗുണങ്ങളുണ്ട്. നെയ്യിൽ ധാരാളം വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകൾ എളുപ്പത്തില്‍ ദഹിച്ച് ശരീരത്തെ ആഗിരണം ചെയ്യും.
ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാൻ നെയ്യ് നല്ലതാണ്. തണുപ്പുകാലത്ത് ചുണ്ടുകള്‍ വരണ്ട് വിണ്ടുകീറുന്നത് ഒഴിവാക്കാനുള്ള പ്രകൃതിദത്ത പരിഹാരമാണ് നെയ്യ്. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഒരു തുള്ളി നെയ്യ് ചുണ്ടില്‍ പുരട്ടുക. അധികം വൈകാതെ നിങ്ങളുടെ ചുണ്ടുകള്‍ മനോഹരമാകും.
Read Also : ഇന്‍സ്റ്റഗ്രാം വഴി പരിചയം, ആത്മഹത്യാ ഭീഷണി മുഴക്കി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു: പ്രതിക്ക് 40 വർഷം തടവ്
നവജാത ശിശുക്കളുടേയും കുട്ടികളേയും മസ്തിഷ്കവളര്‍ച്ചയ്ക്കും എല്ലുകളുടെ ശരിയായ ചലനത്തിനും നെയ്യ് ഏറെ നല്ലതാണ്. പത്തുവയസുവരെയെങ്കിലും കുട്ടികള്‍ക്ക് നല്ലപോലെ നെയ്യ് നൽകേണ്ടതാണ്.
വയറ്റിലെ പാളികളെ ദഹനരസങ്ങളില്‍ നിന്നും സംരക്ഷിക്കാനും ചര്‍മത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും നെയ്യിലെ കൊഴുപ്പ് ഗുണപ്രദമാണ്. നെയ്യ് ദഹനത്തെ സഹായിക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യും.
Post Your Comments