കണ്ണൂർ: ആലുവയിൽ അഞ്ചുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളിൽ പൊലീസിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയും സംഭവത്തിന്റെ ചുരുളഴിക്കുകയും ചെയ്ത സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.
ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത രീതിയിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ എത്താൻ വൈകിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം, അവർക്ക് വേറെ ജോലിയൊന്നും ഇല്ലാത്തതുകൊണ്ടാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Leave a Comment