മംഗളൂരു: മംഗളൂരുവിലെ വെബ് പത്രം റിപ്പോര്‍ട്ടര്‍ അഭിജിത്തിനു നേരെ സദാചാര ആക്രമണം. ആ സൂഹൃത്തിനൊപ്പം മംഗളൂരു കാവൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ റസ്റ്റോറന്റില്‍ കയറിയതായിരുന്നു അഭിജിത്ത്. ആ സമയത്ത് രണ്ടുപേര്‍ ‘മുസ്ലിമായ നിനക്ക് ഹിന്ദു യുവതിയുമായി എന്താ ഇടപാട്?’ എന്ന് ആക്രോശിച്ച് അക്രമിച്ചുവെന്ന് അഭിജിത്ത് കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടെകരുവിലെ സി. ചേതന്‍ (37), യെയ്യാദിയിലെ കെ. നവീന്‍ (43) എന്നിവരാണ് അറസ്റ്റിലായത്.
READ ALSO: ഭക്ഷ്യ സുരക്ഷാ ലൈസൻസിൽ 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം: നിർദ്ദേശം നൽകി ആരോഗ്യമന്ത്രി
യുവമോര്‍ച്ച നേതാവായിരുന്ന പ്രവീണ്‍ നെട്ടാറു കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന പൊലീസ് ഓഫിസറേയും ഭാര്യയേയും വെള്ളിയാഴ്ച രാത്രി സദാചാര ഗുണ്ടകള്‍ മതം ചോദിച്ച് അക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമ പ്രവര്ത്തകന് നേരെ ആക്രമണം ഉണ്ടായത്.
Post Your Comments