മംഗലപുരം: ഓടിക്കൊണ്ടിരുന്ന കെഎസ് ആർടിസി ബസ് കത്തി നശിച്ചു. ബസിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും രക്ഷപ്പെട്ടു.
ദേശീയപാതയിൽ ചെമ്പകമംഗലം ജംഗ്ഷനു സമീപം ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ആറ്റിങ്ങൽ ഡിപ്പോയിലെ ബസാണ് കത്തി നശിച്ചത്. നിറയെ യാത്രക്കാരുമായി മെഡിക്കൽ കോളജ് ഭാഗത്തേക്കുപോയ കെഎസ്ആർടിസി വേണാട് ബസാണ് കത്തി നശിച്ചത്.
Read Also : അടിപിടി കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി: വാറണ്ട് കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
ബസിനടിയിൽ നിന്നു ചെറിയ രീതിയിൽ പുക വന്ന ഉടനെ തന്നെ ഡ്രൈവർ ബസ് റോഡ് വശത്ത് ഒതുക്കി യാത്രക്കാരെ ഇറക്കിയതിനാൽ ആളപായം ഒഴിവായി.
തുടർന്ന്, ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽനിന്നു രണ്ടു യൂണിറ്റുകളെത്തിയാണ് തീ പൂർണമായും അണച്ചത്. ഇതിനിടെ ബസ് പൂർണമായും കത്തി നശിച്ചു. സംഭവത്തെ തുടർന്ന് ഏറെനേരം ഗതാഗതവും തടസപ്പെട്ടു. സ്ഥലത്തെത്തിയ മംഗലപുരം പൊലീസ് ഗതാഗതം നിയന്ത്രിച്ചു.
Post Your Comments