Latest NewsNewsIndiaCrime

കുട്ടികളില്ലാത്തതിനെ ചൊല്ലി ബന്ധുവിന്റെ പരിഹാസം: യുവതി ആത്മഹത്യ ചെയ്തു

ചണ്ഡീ​ഗഢ്: കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള ബന്ധുവിന്റെ പരിഹാസം സഹിക്കാൻ കഴിയാതെ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. പഞ്ചാബിലെ തൽവാര സാത്‌വയിൽ നടന്ന സംഭവത്തിൽ 43 വയസുകാരിയാണ് വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി ജീവനൊടുക്കിയത്.

കുട്ടികളില്ലാത്തത് യുവതിക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കിയിരുന്നു. ഇക്കാര്യം പറഞ്ഞ് ഒരു ബന്ധു നിരന്തരം യുവതിയെ പരിഹസിക്കാറുണ്ടായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. യുവതി മരിച്ച ദിവസവും ബന്ധു പരിഹസിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മൂത്ത സഹോദരിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button