Latest NewsKerala

ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളെ കണ്ടെത്താനായില്ല: സ്‌കൂബ ടീമിന്റെ സഹായത്തോടെ തെരച്ചിൽ തുടരും

തിരുവനന്തപുരം: പള്ളിക്കലിൽ പുഴയിൽ വീണ് കാണാതായ ദമ്പതികളെ കണ്ടെത്താനായില്ല. കടയ്ക്കൽ കുമ്മിൾ സ്വദേശികളായ സിദ്ധിക്ക്, ഭാര്യ നൗഫി എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പം പുഴയിൽ വീണ പകൽക്കുറി സ്വദേശി അൻസലിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

ഫയർഫോഴ്‌സും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും ദമ്പതികളെ ഇന്നലെ കണ്ടെത്താനായിരുന്നില്ല. രാത്രിയിൽ താത്കാലികമായി നിർത്തിവെച്ച തിരച്ചിൽ ഇന്നു രാവിലെ സ്‌കൂബ ടീമിന്റെ സഹായത്തോടെ പുനരാരംഭിക്കും. ഇക്കഴിഞ്ഞ 16ന് ആയിരുന്നു സിദ്ധിക്കിന്റെയും നൗഫിയുടെയും വിവാഹം. വിരുന്ന് സൽക്കാരത്തിനായി ബന്ധുവീട്ടിൽ എത്തിയപ്പോഴായിരുന്നു അപകടം.

ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. സിദ്ദിഖും നൗഫിയും ബന്ധുവായ അൻസിലിന്റെ വീട്ടിൽ വിരുന്നിനായി എത്തിയതായിരുന്നു. പിന്നാലെ പള്ളിക്കപ്പുഴ പാലത്തിന് സമീപമുള്ള പാറക്കെട്ടിലെത്തി. ഇവിടെ നിന്ന് ഫോട്ടോയെടുക്കുന്നതിനിടയിൽ അൻസിൽ കാൽവഴുതി പുഴയിൽ വീണു. അൻസിലിനോടൊപ്പം തന്നെ യുവ ദമ്പതികളും പുഴയിൽ പതിക്കുകയായിരുന്നു. സിദ്ധിഖിനും നൗഫിയ്ക്കുമായുളള തിരച്ചിൽ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button