ക്ലാസ് ഫോര്‍, പാര്‍ട്ട് ടൈം ജീവനക്കാരുടെ പെണ്‍മക്കളുടെ വിവാഹ വായ്പ ധനസഹായം ഉയര്‍ത്തി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ക്ലാസ് ഫോര്‍ ജീവനക്കാരുടെയും പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെയും പെണ്‍മക്കളുടെ വിവാഹ വായ്പ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി. സംസ്ഥാനത്തെ ക്ലാസ് ഫോര്‍ ജീവനക്കാരുടെ പെണ്‍മക്കളുടെ വിവാഹത്തിന് നല്‍കുന്ന വായ്പ ധനസഹായം നിലവിലുള്ള ഒന്നരലക്ഷം രൂപയില്‍ നിന്ന് മൂന്നുലക്ഷം രൂപയായാണ് ഉയര്‍ത്തിയത്.

Read Also: കോളജ് ടെറസില്‍ വെച്ചുള്ള സ്വകാര്യനിമിഷങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറൽ: കമിതാക്കള്‍ ജീവനൊടുക്കി

പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ വായ്പ ധനസഹായമാകട്ടെ നിലവിലുള്ള ഒരു ലക്ഷം രൂപയില്‍ നിന്ന് ഒന്നര ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ക്ലാസ് ഫോര്‍ ജീവനക്കാരുടെയും പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെയും  പെണ്‍മക്കളുടെ വിവാഹ വായ്പ ധനസഹായം ഉയര്‍ത്തുന്ന വിവരം അറിയിച്ചത്.

അതേസമയം, മറ്റൊരു അറിയിപ്പിലൂടെ കാഷ്യു ബോര്‍ഡിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനായി 43.55 കോടി രൂപ അനുവദിച്ച കാര്യവും ധനമന്ത്രി വ്യക്തമാക്കി.

Share
Leave a Comment