ഉദ്യോഗസ്ഥർ ബാറ്റൺ കൊണ്ടുനടക്കുന്നത് അവസാനിപ്പിച്ച് ഇന്ത്യൻ നേവി. കൊളോണിയൽ ശേഷിപ്പുകൾ പൂർണമായും അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. നാവിക സേനയിലെ ഉദ്യോഗസ്ഥർ ബാറ്റൺ കൊണ്ടുനടക്കുന്നത് അധികാരത്തിന്റെ പ്രതീകമായാണ് കരുതുന്നത്. ഇത് കൊളോണിയൽ പാരമ്പര്യത്തിന്റെ ഭാഗമായതിനെ തുടർന്നാണ് ഈ സമ്പ്രദായം നിർത്തലാക്കിയിരിക്കുന്നത്.
അമൃത കാലത്തേക്കുള്ള രാജ്യത്തിന്റെ കുതിപ്പിന് ഇത്തരത്തിലുള്ള കൊളോണിയൽ പാരമ്പര്യങ്ങൾ പിന്തുടരുന്നത് അനുയോജ്യമല്ലെന്ന് സർക്കാർ വ്യക്തമാക്കി. അതിനാൽ, മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ള എല്ലാവരും ബാറ്റൺ കൊണ്ട് നടക്കുന്നത് അവസാനിപ്പിക്കണം. ഈ മാറ്റം ഉടൻ തന്നെ പ്രാബല്യത്തിലാകുന്നതാണ്. അതേസമയം, കമാൻഡ് മാറ്റത്തിന്റെ ഭാഗമായി ഓഫീസിനുള്ളിൽ ബാറ്റൺ ആചാരപരമായ കൈമാറ്റം നടത്താൻ ഉപയോഗിക്കാവുന്നതാണ്. കൊളോണിയൽ കാലഘട്ടത്തിലെ ശേഷിപ്പുകൾ ഇല്ലാതാക്കാൻ ഇതിനോടകം ഇന്ത്യൻ പ്രതിരോധ സേന നിരവധി നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Post Your Comments