കണ്ണൂർ: നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ബ്ലാക്ക് മാന്‍. തുണികൊണ്ട് ശരീരം മൂടിയ നിലയിൽ എത്തി വീടിന്റെ ചുമരില്‍ ബ്ലാക്ക് മാന്‍ എന്നെഴുതുന്ന ദൃശ്യൾ സിസിടിവി ക്യാമറയില്‍ കുടുങ്ങി. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
read also: ‘വഴിയെ പോകുന്നവർ ഒക്കെയാണോ ശവസംസ്കാരം നടത്തുന്നത്? സർക്കാറിന് ഇതിലൊന്നും ഒരു റോളുമില്ലേ’: കുറിപ്പ്
പ്രാപ്പൊയിലിലെ ഒരു വീടിന്റെ സമീപമാണ് അജ്ഞാതന്‍ എത്തിയത്. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി വീടുകളില്‍ കരി കൊണ്ട് ബ്ലാക്ക് മാന്‍ എന്ന് എഴുതിയിരുന്നു. രാത്രിയില്‍ ഇറങ്ങുന്ന അജ്ഞാതനായി പൊലീസും നാട്ടുകാരും തെരച്ചിലിലാണ്.
രാത്രയില്‍ വീടിന്റെ ജനലില്‍ തട്ടുക, പൈപ്പ് തുറന്നുവിടുക, ചുമരില്‍ കരികൊണ്ട് ബ്ലാക്ക് മാന്‍ എന്നെഴുതുക തുടങ്ങിയ രീതിയിൽ നാട്ടുകാരെ ഭയപ്പെടുത്തുകയാണ് അജ്ഞാതൻ.
Post Your Comments