Latest NewsKeralaNews

‘വഴിയെ പോകുന്നവർ ഒക്കെയാണോ ശവസംസ്കാരം നടത്തുന്നത്? സർക്കാറിന് ഇതിലൊന്നും ഒരു റോളുമില്ലേ’: കുറിപ്പ്

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതം അറിയിച്ചുവെന്ന് ആരോപിച്ച രേവതിനെതിരെ അരുൺ സോമനാഥൻ. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയത് രേവത് ആയിരുന്നു. ദേശീയ ശ്രദ്ധ ആകർഷിച്ച ഒരു കൊലക്കേസിൽ, ഇരയായ പെൺകുട്ടിയുടെ ശവസംസ്കാരം നടക്കുമ്പോൾ പോലും സർക്കാറിന് ഇതിലൊന്നും ഒരു റോളുമില്ലേ എന്ന് അരുൺ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ചോദിക്കുന്നു.

രേവതും കൂടെയുണ്ടായിരുന്നവരും ആലുവയിലെ ഹിന്ദുക്കളെ മുഴുവൻ‌ പ്രാദേശികവാദികളും ജാതിവെറിയന്മാരും ആയി ചിത്രീകരിച്ചിരിക്കുകയാണെന്നും, ക്ഷേത്രങ്ങളിലെ പൂജാരികളല്ല ശവസംസ്കാരത്തിന് കർമ്മങ്ങൾ നടത്തുന്നതെന്ന് ലേശം ബോധമുള്ള മനുഷ്യർക്ക് അറിയാമെന്നും ചൂണ്ടിക്കാട്ടുന്നു. രേവതിനെയും കൂടെ ഉണ്ടായിരുന്ന അൻവർ സാദത്ത് എം.എൽ.എയെയും ആണ് അരുൺ സോമനാഥൻ വിമർശിച്ചത്.

അതേസമയം, രേവത് ആയിരുന്നു കുറ്റിക്കായി അന്ത്യകർമം ചെയ്തത്. കർമങ്ങൾ ചെയ്ത ശേഷമായിരുന്നു രേവത് മാധ്യമങ്ങളോട് ‘ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്ന് ചോദിച്ച് പൂജാരിമാർ അന്ത്യകർമങ്ങൾ ചെയ്യാൻ വിസമ്മതിച്ചു’ എന്ന് ആരോപിച്ചത്. നിരവധി ഇടങ്ങളിൽ പൂജാരിമാരെ തേടി പോയിരുന്നുവെന്നും രേവത് പറഞ്ഞിരുന്നു. അന്ത്യകർമങ്ങൾ നടത്തിയ രേവതിനെ പ്രദേശത്ത് ഉണ്ടായിരുന്ന എം.എൽ.എ അൻവർ സാദത്ത് കെട്ടിപ്പിടിച്ച് ആദരിക്കുകയും ചെയ്തിരുന്നു.

അരുൺ സോമനാഥന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

ദേശീയ ശ്രദ്ധ ആകർഷിച്ച ഒരു കൊലക്കേസിൽ, ഇരയായ പെൺകുട്ടിയുടെ ശവസംസ്കാരം നടക്കുമ്പോൾ പോലും സർക്കാറിന് ഇതിലൊന്നും ഒരു റോളുമില്ലേ?? വഴിയെ പോകുന്നവർ ഒക്കെയാണോ ശവസംസ്കാരം നടത്തുന്നത്??
ഈ ഒരു ചോദ്യം, ഒരൊറ്റ ചോദ്യം ചോദിച്ചാൽ അൻവർ സാദത്ത് എം.എൽ.എ ഉൾപ്പെടെ ഉള്ളവർ ചേർന്നിപ്പോൾ നടത്തുന്ന വർഗ്ഗീയ മുതലെടുപ്പിന്റെ ഉള്ളുകള്ളികൾ വെളിച്ചത്താവും‌.
എത്ര വൃത്തികെട്ട രീതിയിൽ ആണവർ ആലുവയിലെ ഹിന്ദുക്കളെ മുഴുവൻ‌ പ്രാദേശികവാദികളും ജാതിവെറിയന്മാരും ആയ് ചിത്രീകരിച്ചത് എന്ന് നോക്കൂ.. ഇതിനേക്കുറിച്ച് വലിയ അറിവൊന്നുമില്ലെങ്കിലും അതാത് സമുദായത്തിന്റ് ആചാര പ്രകാരം അതിലെ മുതിർന്നവർ ആണ് ശവസംസ്കാര കർമ്മങ്ങൾ ബന്ധുക്കൾക്ക് പറഞ്ഞുകൊടുക്കുന്നതായി ഞാൻ കണ്ടിട്ടുള്ളത്. ചിലപ്പോൾ ഹിന്ദിക്കാരുടെ ആ സമുദായത്തിന്റേത് എങ്ങനെയെന്നറിയാത്തതിന്റ് കൺഫ്യൂഷൻ ഉണ്ടായിക്കാണും‌. പക്ഷേ മരണാനന്തര കർമ്മങ്ങൾക്ക് പേരുകേട്ട ആലുവയിൽ ഏതൊരു കർമ്മിയും സർക്കാർ ആവശ്യപ്പെടുന്നപക്ഷം ഒരു പൊതുരീതി അവലംബിച്ച് പറഞ്ഞുകൊടുക്കാൻ തയ്യാറാവേണ്ടതാണ്.‌
പക്ഷെ അപ്പോൾ ചർച്ച വഴിമാറ്റി വിടാനും ഹിന്ദുക്കളെ അപകർഷതയിൽ പെടുത്തി ആക്രമിക്കാനും പറ്റില്ലല്ലോ..
അതും ലേശം ബോധമുള്ള മനുഷ്യർക്കറിയാം‌ ക്ഷേത്രങ്ങളിലെ പൂജാരികളല്ല ശവസംസ്കാരത്തിന് കർമ്മങ്ങൾ നടത്തുന്നതെന്ന്..
മനുഷ്യരുടെ കാര്യമാണ് പറയുന്നത്, മൃതദേഹം വച്ച് മുതലെടുക്കുന്ന കമ്മികളുടെ കാര്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button