KeralaLatest NewsNews

വേദനിപ്പിക്കുന്ന സംഭവം: ആറു വയസുകാരിയുടെ കൊലപാതകത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വീണാ ജോർജ്

തിരുവനന്തപുരം: ആറു വയസുകാരിയുടെ കൊലപാതകത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളം ഒരേ മനസ്സോടെ പ്രതീക്ഷയോടെ കാത്തിരുന്നു. ഒടുവിൽ എത്തിയത് ദുരന്ത വാർത്തയാണെന്നത് വിഷമകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ആലുവയിൽ കാണാതായ കുട്ടി കൊലചെയ്യപ്പെട്ടു എന്നത് നാടിന്റെ നെഞ്ചുലച്ചു. ആ അതിഥി തൊഴിലാളികളുടെ കുടുംബം അനുഭവിക്കുന്ന അതിതീവ്രമായ വേദനയിൽ പങ്കുചേരുന്നുവെന്ന് വീണാ ജോർജ് അറിയിച്ചു.

Read Also: ട്യൂഷന് വന്ന 15കാരിയെ പീഡിപ്പിച്ചത് വിഷ്ണു, ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത് ഭാര്യ സ്വീറ്റി: കൂടുതൽ വിവരങ്ങൾ പുറത്ത്

ബിഹാർ ബിഷാംപർപുർ സ്വദേശികളുടെ ആറു വയസുകാരിയായ മകളെ കഴിഞ്ഞ ദിവസമാണ് അസ്ഫാക് തട്ടിക്കൊണ്ട് പോയത്. സ്‌കൂൾ അവധിയായതിനാൽ കുട്ടികൾ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഉച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പോലീസിന്റെ പിടിയിലാകുന്നതിന് മുമ്പ് തന്നെ ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിക്കുകയായിരുന്നു.

Read Also: കേരളത്തില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം,ക്രമസമാധാനം പൂര്‍ണമായും തകര്‍ന്ന നാട്ടില്‍ ജനങ്ങള്‍ ജീവിക്കുന്നത് ഭീതിയോടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button