![](/wp-content/uploads/2023/07/whatsapp-image-2023-07-29-at-20.17.31.jpg)
ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്കായി പുതിയ അപ്ഡേറ്റ് എത്തിയതോടെ ട്വിറ്റർ എന്ന പേരും, ലോഗോയും ഇനി മുതൽ വെറും ഓർമ്മ മാത്രം. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, മുമ്പ് ട്വിറ്റർ ലോഗോ ഉണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കാൻ നിരവധി ഫീച്ചറുകളാണ് ഇത്തവണ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ പതിപ്പിൽ ഡാർക്ക് തീം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.
ജൂലൈ 23- നാണ് ട്വിറ്റർ റീബ്രാൻഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രതികരണങ്ങൾ ഇലോൺ മസ്ക് നടത്തിയത്. തുടർന്ന് ജൂലൈ 24 മുതൽ ട്വിറ്റർ വെബ്സൈറ്റിലെ ലോഗോകൾ മുഴുവൻ മാറ്റിയിരുന്നു. ഇതിനുശേഷമാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, വെബ്സൈറ്റിന്റെ പ്രൈമറി ഡൊമൈനിലും, വെരിഫൈഡ് അക്കൗണ്ട് സബ്സ്ക്രിപ്ഷന്റെ പേരായ ‘ട്വിറ്റർ ബ്ലൂ’വിലുമാണ് ട്വിറ്റർ എന്ന പേരുള്ളത്. ഇവയും താമസിയാതെ മാറിയേക്കുമെന്നാണ് സൂചന.
Post Your Comments