സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,280 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർദ്ധിച്ച് 5,535 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വർണവില ഒറ്റയടിക്ക് ഇടിഞ്ഞിരുന്നു. ഇന്നലെ ഒരു പവന് 280 രൂപ കുറഞ്ഞ്, 44,280 രൂപ നിരക്കിലാണ് വ്യാപാരം നടന്നത്.
ആഗോളതലത്തിൽ ഉയർച്ചയിലാണ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. നിലവിൽ, ട്രോയ് ഔൺസിന് 11.86 ഡോളർ ഉയർന്ന് 1,959.4 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോളതലത്തിൽ വില ഉയരുകയാണെങ്കിൽ, ആഭ്യന്തര വിപണിയെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 20-ാം തീയതിയാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 44,560 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,570 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.
Post Your Comments