ഇൻസ്റ്റഗ്രാമിലെ പരസ്യം കണ്ട് ഉൽപ്പന്നം ഓർഡർ ചെയ്ത യുവാവിനെ ലഭിച്ചത് എട്ടിന്റെ പണി. ഇൻസ്റ്റഗ്രാം ലിങ്കിലൂടെ ഐഫോൺ 12 പ്രോ മാക്സിന്റെ മാഗ്നറ്റ്, ലെൻസ് മൗണ്ട് കവർ എന്നിവ ബുക്ക് ചെയ്തതോടെയാണ് കബളിപ്പിക്കപ്പെട്ടത്. ഉയർന്ന വിലയ്ക്ക് ക്വാളിറ്റി കൂടിയ ഉൽപ്പന്നത്തിനാണ് ഓർഡർ നൽകിയെങ്കിലും, സാധനം കൈകളിലെത്തിയപ്പോൾ ലഭിച്ചത് ക്വാളിറ്റി കുറഞ്ഞ റബ്ബറിന്റെ ഫോൺ കവറാണ്. ഇതോടെയാണ് മലപ്പുറം കോഡൂർ സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തിയത്.
ഇൻസ്റ്റഗ്രാമിലെ സ്പോൺസേർഡ് പരസ്യം കണ്ടതിനെ തുടർന്നാണ് ഉൽപ്പന്നത്തിനായി ഓർഡർ നൽകിയത്. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളെ പോലെ വാങ്ങിയ സാധനം റിട്ടേൺ അയക്കാനുള്ള ഓപ്ഷൻ ഇത്തരം ഇൻസ്റ്റഗ്രാം പർച്ചേസുകൾക്ക് ഉണ്ടാകാറില്ല. കവറിന്റെ ക്വാളിറ്റിയെ കുറിച്ച് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കാണുന്ന ഇ-മെയിലിലേക്ക് പരാതി അയച്ചിരുന്നു. എന്നാൽ, ഇ-മെയിലിന് യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് യുവാവ് വ്യക്തമാക്കി. ഉൽപ്പന്നത്തിന് പകുതിയിലധികം രൂപയുടെ ഓഫറുകൾ നൽകിയതിനാൽ, ഓഫർ വില കിഴിച്ച് 999 രൂപയാണ് കവറിനായി അടച്ചത്. ഇൻസ്റ്റഗ്രാമിലെ അക്കൗണ്ടിലെ കൊംഫോലൈവ്.കോം എന്ന വെബ്സൈറ്റ് മുഖാന്തരമാണ് പർച്ചേസ് നടത്തിയത്.
Post Your Comments