
കണ്ണൂർ: കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുത് എന്നാണ് സിപിഎം നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരു തരത്തിലുള്ള പ്രകോപനത്തെയും സിപിഎം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു
‘പ്രകോപനപരമായ നിലപാട് സ്വീകരിക്കാനോ ഏതെങ്കിലും രീതിയിലുള്ള സംഘർഷത്തിലേക്ക് പോകാനോ പാർട്ടി ഉദ്ദേശിക്കുന്നില്ല. സമാധാനപരമായ നിലപാട് സ്വീകരിക്കണം എന്ന് തന്നെയാണ് പാർട്ടി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കൊലപാതകത്തിന്റെ ഭാഗമായി ഇങ്ങോട്ട് കടന്നാക്രമണം നടത്തിയാലും അതേ രീതിയിൽ പ്രതിരോധിക്കേണ്ടതില്ല എന്ന് കോടിയേരിയുടെ കാലത്ത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാടിലാണ് പാർട്ടി ഉറച്ചു നിൽക്കുന്നതും,’ എംവി ഗോവിന്ദൻ വ്യക്തമാക്കി.
Post Your Comments