ThiruvananthapuramLatest NewsKeralaNattuvarthaNews

ഷംസീറിന്റെ പരാമര്‍ശത്തെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ബിജെപിയുടെ ശ്രമം അപലപനീയം: സിപിഎം

തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാമര്‍ശത്തെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എഎന്‍ ഷംസീറിനെതിരെ സംഘപരിവാര്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ മതനിരപേക്ഷ സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

മിത്തുകളെ ശാസ്ത്രമായും ചരിത്രമായും കണ്ടുള്ള പ്രചാരണങ്ങള്‍ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. അതിലൂടെ അശാസ്ത്രീയമായ ചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. ബിജെപിയുടെ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ വിവിധ തലങ്ങളില്‍ നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗമായി, സ്പീക്കര്‍ നടത്തിയ പരാമര്‍ശത്തെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയമാണ്. സംഘപരിവാര്‍ നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ സംബന്ധിച്ച് യുഡിഎഫ് അഭിപ്രായം വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button