KeralaLatest NewsNews

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം: ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി

'ഒരു കരൾ, ഒരു ജീവിതം' എന്നതാണ് ഈ വർഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം

ഹെപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗലക്ഷണങ്ങൾ പ്രകടമാകാൻ കാലതാമസം എടുക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങുകയാണെങ്കിൽ, ഉടൻ തന്നെ പരിശോധനകൾ നടത്തണമെന്നും രോഗ സാധ്യത കൂടിയവർ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും നിർദ്ദേശം നൽകി.

ഹെപ്പറ്റൈറ്റിസ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതിനാൽ, എല്ലാ വർഷവും ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കാറുണ്ട്. ‘ഒരു കരൾ, ഒരു ജീവിതം’ എന്നതാണ് ഈ വർഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം. ഹെപ്പറ്റൈറ്റിസ് എ മുതൽ ഇ വരെ വിവിധ തരത്തിലുള്ള വൈറസുകൾ ഉണ്ടെങ്കിലും, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയവയാണ് കൂടുതൽ അപകടകാരി. അതിനാൽ ഇവയ്ക്കെതിരെ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും കരൾ രോഗങ്ങളോ, അർബുദമോ ആകുമ്പോഴാണ് ഹെപ്പറ്റൈറ്റിസ് ബി-യോ, സി-യോ ഉണ്ടെന്ന് തിരിച്ചറിയുന്നത്. ഹെപ്പറ്റൈറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കാൻ ജീവിത ശൈലിയിൽ തന്നെ അൽപം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയാകും.

Also Read: മണിപ്പൂര്‍ സംഘര്‍ഷം: മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button