KollamLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത്​ ഗ​ർ​ഭി​ണി​യാ​ക്കി​: യു​വാ​വ് അ​റ​സ്റ്റി​ൽ

നാ​വാ​യി​ക്കു​ളം മ​രു​തി​ക്കു​ന്ന് ര​മ്യ വി​ലാ​സ​ത്തി​ൽ ഉ​ല്ലാ​സ്​ ആ​ണ് (22) അറസ്റ്റിലായത്

പാ​രി​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത്​ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റിൽ. നാ​വാ​യി​ക്കു​ളം മ​രു​തി​ക്കു​ന്ന് ര​മ്യ വി​ലാ​സ​ത്തി​ൽ ഉ​ല്ലാ​സ്​ ആ​ണ് (22) അറസ്റ്റിലായത്. പാ​രി​പ്പ​ള്ളി ​പൊ​ലീ​സാണ് യുവാവിനെ പി​ടികൂടിയത്.

Read Also : മു​ക്ക​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ൽ മ​രം വീ​ണ് അപകടം: ഡ്രൈ​വ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

വീ​ടു​മാ​യു​ള്ള പ​രി​ച​യം മു​ത​ലെ​ടു​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച ഇ​യാ​ൾ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്, മാതാപിതാ​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന്​ വ്യ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന്, പാ​രി​പ്പ​ള​ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read Also : അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം: മാതാവ് അറസ്റ്റിൽ

ചാ​ത്ത​ന്നൂ​ർ എ.​സി.​പി ബി. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ ദീ​പു, എ​സ്.​ഐ അ​ജി​ത്​ കു​മാ​ർ, എ.​എ​സ്.​ഐ ബി​ജു, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, അ​നൂ​പ്, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ്​​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button