തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിൽ മിഡ് വൈഫറി (നഴ്‌സിങ് ) തസ്തികയിലേയ്ക്ക് നോർക്ക വഴി റിക്രൂട്ട്‌മെന്റിന് അവസരം. ഇതിനായുളള ഓൺലൈൻ അഭിമുഖങ്ങൾ 2023 ഓഗസ്റ്റ് 01 മുതൽ ആരംഭിക്കും. നഴ്‌സിങിൽ ജി.എൻഎം (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്ന I.E.L.T.S / O.E.T എന്നിവയിൽ യുകെ സ്‌കോറും നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാവുന്നതാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ജി.എൻഎം യോഗ്യത നേടിയതെങ്കിൽ പ്രവർത്തിപരിചയം ആവശ്യമില്ല.
Read Also: കളള് വ്യവസായത്തെ ആധുനികവത്കരിച്ച് നിലനിർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്: എം ബി രാജേഷ്
അപേക്ഷകൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. അപ്‌ഡേറ്റ് ചെയ്ത ബയോഡേറ്റ, പാസ്‌പോര്ട്ട് കോപ്പി, IELTS/ OETസ്‌കോർ എന്നിവയും അപേക്ഷയോടൊപ്പം അയക്കേണ്ടതാണ് . തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യു.കെ യിലെ യിലെ നിയമമനുസരിച്ചുളള ശമ്പളവും മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്. റിക്രൂട്ട്‌മെന്റ് ഉൾപ്പെടെയുളള ചെലവുകൾ പൂർണ്ണമായും സൗജന്യമാണ്.
അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Post Your Comments