KollamKeralaNattuvarthaLatest NewsNews

അ​നു​വാ​ദ​മി​ല്ലാ​തെ ആ​ക്രി പെ​റു​ക്കി,ചോ​ദ്യം ചെ​യ്ത​തി​ന്​ വീ​ട്ടു​ട​മ​യെ കൊല്ലാൻ ശ്രമം:പ്രതിക്ക് 9 വർഷം തടവും പിഴയും

കി​ളി​കൊ​ല്ലൂ​ർ പു​ളി​യ​ത്ത്മു​ക്ക് ഇ​ല​വ​ന്തി​യി​ൽ വീ​ട്ടി​ൽ വി​ജ​യ​കു​മാ​റി​നെ ആ​ണ് (52) വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കോടതി ശിക്ഷിച്ചത്

കൊ​ല്ലം: വീ​ട്ടു​പ​റ​മ്പി​ൽ ക​ട​ന്ന്​ അ​നു​വാ​ദ​മി​ല്ലാ​തെ ആ​ക്രി​സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കു​ന്ന​ത്​ ചോ​ദ്യം ചെ​യ്ത​തി​ന്​ വീ​ട്ടു​ട​മ​യെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ ഒ​മ്പ​തു​ വ​ർ​ഷം ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. കി​ളി​കൊ​ല്ലൂ​ർ പു​ളി​യ​ത്ത്മു​ക്ക് ഇ​ല​വ​ന്തി​യി​ൽ വീ​ട്ടി​ൽ വി​ജ​യ​കു​മാ​റി​നെ ആ​ണ് (52) വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കോടതി ശിക്ഷിച്ചത്. കൊ​ല്ലം അ​ഡീ​ഷ​ന​ൽ അ​സി. സെ​ഷ​ൻ​സ് ജ​ഡ്ജി അ​രു​ൺ എം. ​കു​രു​വി​ള ആണ് ശി​ക്ഷ വിധിച്ച​ത്.

Read Also : മു​ക്ക​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ൽ മ​രം വീ​ണ് അപകടം: ഡ്രൈ​വ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ഇ​ള​മ്പ​ള്ളൂ​ർ ഡാ​ൽ​മി​യ ജ​ങ്ഷ​ന് സ​മീ​പ​മു​ള്ള വ​ര​മ്പേ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ആ​ണ്​ അ​ക്ര​മം നടന്ന​ത്. വീ​ട്ടു​ട​മ​സ്ഥ​നെ ക​മ്പി​വ​ടി​കൊ​ണ്ട്​ ത​ല​ക്ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​ നി​ന്ന് ആ​റ് സാ​ക്ഷി​ക​ളെ വി​സ്​​ത​രി​ച്ചു. ഒ​മ്പ​ത് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ. ​നി​യാ​സ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button