
പത്തനംതിട്ട: കലഞ്ഞൂരില്‍ നിന്ന് ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ (36) തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തിയതിലൂടെ വലിയൊരു തലവേദനയാണ് കേരള പോലീസിന് ഒഴിഞ്ഞിരിക്കുന്നത്. നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന ഭാര്യ അഫ്സാനയുടെ മൊഴിയെ ചുറ്റിപ്പറ്റി മുന്നോട്ട് പോയ അന്വേഷണമാണ് ഒടുവില്‍ നൗഷാദിനെ ജീവനോടെ കണ്ടെത്തിയതോടെ അവസാനിക്കുന്നത്.
അതിനിടെ, അഫ്സാനയുടെ മൊഴിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനക്കിടെയുണ്ടായ നാശനഷ്ടത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമ വടക്കത്തുകാവ് പാലമുറ്റത്ത് ബിജുകുമാർ രംഗത്തെത്തി.
തന്റെ വീടിന്‍റെ അടുക്കള മുഴുവന്‍ പൊളിച്ച് ഇട്ടിരിക്കുകയാണ്. ജനലും കതകും അടിച്ച് പൊളിച്ചിട്ടുണ്ട്. 50000 രൂപയുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനാണ് ബിജുവിന്‍റെ തീരുമാനം.
Post Your Comments