![](/wp-content/uploads/2023/07/jineesh.jpg)
ഇരിട്ടി: കഴിഞ്ഞ മാസം കൂട്ടുപുഴയിൽ എം.ഡി.എം.എ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. തില്ലങ്കേരി ചാളപ്പറമ്പ് സ്വദേശി കീഴക്കോട്ടിൽ ഹൗസിൽ കെ.വി. ജീനിഷി(30)നെയാണ് അറസ്റ്റ് ചെയ്തത്.
Read Also : എളുപ്പവഴിയിൽ പണം സമ്പാദിക്കാൻ ശ്രമിച്ചു; ക്രിപ്റ്റോ ട്രേഡിങ്ങിന്റെ പേരിൽ യുവതിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ
ഇരിട്ടി സി.ഐ കെ.ജെ. ബിനോയിയും കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പ് കൂട്ടുപുഴയിൽ വെച്ച് മയക്കുമരുന്നുമായി രണ്ടംഗ സംഘത്തെ പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മുഖ്യകണ്ണി ജീനിഷാണെന്ന് വ്യക്തമായത്.
മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
Post Your Comments