KollamNattuvarthaLatest NewsKeralaNews

ബ​സിൽ മാ​ല മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏൽ​പ്പി​ച്ചു

ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി​നി ശ​ക്തി(35)യാ​ണ് പി​ടി​യി​ലാ​യ​ത്

കു​ന്നി​ക്കോ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി​നി ശ​ക്തി(35)യാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം ക​രി​ക്കോ​ട് ഐ​ഷാ മ​ൻ​സി​ൽ ഷാ​ഹി​ദ ബീ​വി​യു​ടെ മാ​ല​യാ​ണ് ഇവർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

Read Also : മണിപ്പൂരിനെ കുറിച്ച് എന്താ മിണ്ടാത്തതെന്ന കാപ്‌സ്യൂള്‍ അടിമകളുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ജോയ് മാത്യു

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ബ​സി​ല്‍ ക​യ​റി​യ ശ​ക്തി കു​ന്നി​ക്കോ​ട് ജ​ങ്​​ഷ​നി​ൽ ഇ​റ​ങ്ങു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല ഊ​രി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കുകയായിരുന്നു. എന്നാൽ, ഷാ​ഹി​ദ ബീ​വി ബ​ഹ​ളം വെ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടു​ക​യും ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

കു​ന്നി​ക്കോ​ട് പൊ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇ​വ​രെ പ​ത്ത​നാ​പു​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button