Latest NewsKeralaNews

മണിപ്പൂരിനെ കുറിച്ച് എന്താ മിണ്ടാത്തതെന്ന കാപ്‌സ്യൂള്‍ അടിമകളുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ജോയ് മാത്യു

മൈക്കിന്റെ ചിത്രം കൊടുത്താലും നര്‍മ്മബോധമില്ലാത്ത കാപ്‌സ്യൂള്‍ അടിമകള്‍ കമന്റ് ബോക്‌സില്‍ വന്ന് കുരയ്ക്കും, മണിപ്പൂരിനെക്കുറിച്ച് എന്താ മിണ്ടാത്തതെന്ന് : ജോയ് മാത്യു

കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കിന്റെ ശബ്ദം തടസപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് കേസ് എടുത്തത് വലിയ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ ഇതിനെതിരെ വലിയ രീതിയില്‍ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു.

ഇതിനിടെ, മൈക്കിന്റെ ചിത്രം മാത്രം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന്, എന്തേ മണിപ്പൂരിനെ കുറിച്ച് ഒന്നും മിണ്ടാത്തത് എന്ന് കമന്റ്‌ബോക്‌സില്‍ വന്ന ചോദ്യങ്ങള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു.

Read Also; പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാം ​തു​റ​ന്നു: ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് സാ​ധാ​ര​ണ നി​ല​യി​ൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘മൈക്കിന്റെ ചിത്രം കൊടുത്താലും നര്‍മ്മബോധമില്ലാത്ത കാപ്‌സ്യൂള്‍ അടിമകള്‍ കമന്റ് ബോക്‌സില്‍ വന്ന് കുരയ്ക്കും, മണിപ്പൂരിനെക്കുറിച്ച് എന്താ മിണ്ടാത്തതെന്ന് ! ഇവിടെ പാവം പിടിച്ച ഒരു മൈക്കിന്റെ കാര്യം ഇങ്ങനെയാണെങ്കില്‍ മണിപ്പൂരിലെ മനുഷ്യരുടെ കാര്യം പറയാനുണ്ടോ ? രണ്ടും ഒരേനാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രം. ഭീതിയുടെ തമ്പുരാക്കന്മാര്‍,ഇപ്പാള്‍ രണ്ടുമായില്ലേ’

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button