വാഷിങ്ടണ്‍: അന്യഗ്രഹ ജീവികള്‍ ഉണ്ടോ എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക്
ഏറെ നിര്‍ണായകമായേക്കാവുന്ന അവകാശവാദവുമായി മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍. യുഎഫ്ഒകളും, മനുഷ്യരുടേതല്ലാത്ത ശരീരങ്ങളും യുഎസ് സര്‍ക്കാരിന്റെ കൈവശമുണ്ടെന്ന് മുന്‍ യുഎസ് ഇന്റലിജന്‍സ് ഓഫീസര്‍ ഡേവിഡ് ഗ്രഷാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
Read Also: ജീവിതത്തിൽ ഭാഗ്യം ലഭിക്കാൻ അപരിചിതരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് വഴിപാടായുള്ള ഒരു ദേവാലയം
വാഷിങ്ടണിലെ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മുമ്പാകെയാണ് ഗ്രഷ് ഈ പ്രസ്താവന നടത്തിയത്. യുഎസ് സര്‍ക്കാര്‍ അന്യഗ്രഹ ബഹിരാകാശ പേടകങ്ങള്‍ കൈവശം വച്ചിരിക്കുന്നുവെന്ന് ജൂണില്‍ ഗ്രഷ് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് വാദം കേള്‍ക്കല്‍ നിശ്ചയിച്ചത്.
ഈ വീണ്ടെടുക്കലുകളില്‍ ചിലതിന്റെ ജീവശാസ്ത്രപരമായ പഠനങ്ങള്‍ ലഭ്യമാണെന്നും അത് മനുഷ്യരുടേതല്ലെന്നും ഈ വിഷയത്തില്‍ നേരിട്ട് അറിവുള്ള ആളുകളാണ് വിലയിരുത്തല്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ തകര്‍ന്ന പേടകങ്ങളിലെ പൈലറ്റുമാരെയോ, യാത്രക്കാരെയോ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈവശം ഉണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് ഗ്രഷ് ഇക്കാര്യം പറഞ്ഞത്.
Post Your Comments