ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, പിന്നീട് ആഭ്യന്തര സൂചികകൾ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 440 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 66,266.82-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 118 പോയിന്റ് നഷ്ടത്തിൽ 19,659.90-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിവിധ കമ്പനികളുടെ പാദഫലങ്ങൾ പ്രതീക്ഷിച്ചത് പോലെ ഉയരാത്തതും, നിക്ഷേപകർ ലാഭമെടുപ്പിന് തുനിഞ്ഞതുമാണ് ആഭ്യന്തര വിപണിയെ തളർത്തിയ പ്രധാന ഘടകങ്ങൾ.
സെൻസെക്സിൽ ഇന്ന് 1,793 ഓഹരികൾ നഷ്ടത്തിലും, 1,770 ഓഹരികൾ നേട്ടത്തിലും, 140 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടെക് മഹീന്ദ്ര, നെസ്‌ലെ, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, യുപിഎൽ, ഐഷർ മോട്ടേഴ്സ്, എൽടിഐ, മൈൻഡ് ട്രീ, എച്ച്.സി.എൽ ടെക്, എച്ച്.യു.എൽ തുടങ്ങിയവയുടെ ഓഹരികളാണ് നഷ്ടത്തിലേറിയത്. അതേസമയം, സൺ ഫാർമ, ഡിവിസ് ലാബ്, കോൾഗേറ്റ്, അപ്പോളോ ഹോസ്പിറ്റൽ, ബിർളാ സോഫ്റ്റ് തുടങ്ങിയവയുടെ ഓഹരികൾക്ക് നിറം മങ്ങി.
Also Read: ഡോ വന്ദനാ ദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി
Post Your Comments