സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണവിലയിൽ നിന്നും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,360 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർദ്ധിച്ച് 5,515 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ ഉയർച്ച രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, രണ്ട് ദിവസത്തിനിടയിൽ 360 രൂപയുടെ വർദ്ധനവ് ഒരു പവൻ സ്വർണത്തിന് ഉണ്ടായിട്ടുണ്ട്.
ആഗോളതലത്തിൽ ഉയർച്ചയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ട്രോയി ഔൺസിന് 6.35 ഡോളർ ഉയർന്ന് 1,9678.44 ഡോളർ നിലവാരത്തിലാണ് സ്വർണവില ഉള്ളത്. ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 20-ാം തീയതിയാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 44,560 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,570 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. അതേസമയം, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് 3-ാം തീയതിയാണ് രേഖപ്പെടുത്തിയത്. അന്ന് 43,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില നിലവാരം.
Also Read: മീൻ പിടിക്കാൻ പോയ യുവാവിനെ വഞ്ചി മറിഞ്ഞ് കാണാതായി
Post Your Comments