Latest NewsKeralaNews

തെ​ങ്ങു​ക​യ​റു​ന്ന​വ​ര്‍​ക്ക് പെ​ണ്ണു​കി​ട്ടാ​ത്ത​തി​ന്റെ കാ​ര​ണം ഇത് – വിചിത്ര കണ്ടെത്തലുമായി ഇ.​പി ജയരാജൻ: ട്രോൾ പൂരം

കോഴിക്കോട്: കേരളത്തില്‍ തെങ്ങ് ചെത്താന്‍ ആളുകളെ കിട്ടാത്തതിന് പിന്നിലൊരു കാരണമുണ്ടെന്ന് പറഞ്ഞ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം. ‘തെങ്ങില്‍ കയറുന്നവര്‍ക്ക് തഴമ്പുള്ളതിനാല്‍ വധുവിനെ കിട്ടാനില്ല. തെങ്ങ് കയറുന്നവര്‍ക്ക് കൈകളില്‍ തഴമ്പുണ്ടാകും. സൗന്ദര്യ ശാസ്ത്ര പ്രകാരം സ്ത്രീകള്‍ക്ക് ഇത് ഇഷ്ടമല്ല. അതിനാല്‍ അവര്‍ക്ക് പെണ്ണ് കിട്ടാത്ത അവസ്ഥയാണ്. അതുകൊണ്ട് യുവാക്കള്‍ ഇപ്പോള്‍ ഈ തൊഴില്‍ ഇഷ്ടപ്പെടുന്നില്ല’, എന്നായിരുന്നു ജയരാജന്റെ കണ്ടെത്തൽ. വിചിത്ര കാരണം പറഞ്ഞ ജയരാജനെ ട്രോളുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. ഇത്രയും വിചിത്രമായ കണ്ടെത്തൽ നടത്തിയ ജയരാജനെ നമിക്കണമെന്ന് ട്രോളർമാർ പറയുന്നു. സൗന്ദര്യവും തഴമ്പും തമ്മിൽ എന്താണ് ബന്ധമെന്ന് ട്രോളർമാർ ചോദിക്കുന്നു.

കോഴിക്കോട് നടന്ന പത്രസമ്മേളനത്തില്‍ മദ്യനയത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ഇ.പിയുടെ പരാമര്‍ശങ്ങള്‍. മദ്യനയത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചര്‍ച്ച നടത്താം. ട്രേഡ് യൂണിയനുകള്‍ക്ക് എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. നിയമം കൊണ്ട് മദ്യപാനം ഇല്ലാതാക്കാനാകില്ലെന്നും ഇ.പി പറഞ്ഞു. നി​ല​വി​ല്‍ ക​ള്ള് ഷാ​പ്പി​ല്‍ പോ​കു​ന്ന​ത് ഒ​ളി​സ​ങ്കേ​ത​ത്തി​ല്‍ പോ​കു​ന്ന പോ​ലെ​യാ​ണെ​ന്നും ഇ.​പി പ​റ​ഞ്ഞു.

‘തെങ്ങില്‍ കയറാന്‍ ആളില്ല. അതാണിപ്പോഴത്തെ പ്രശ്‌നം. തേങ്ങ പറിയ്ക്കുന്നില്ല, അതെന്തുകൊണ്ടാണെന്നു വെച്ചാല്‍ ഈ സൗന്ദര്യ ശാസ്ത്രം. പുതിയ ചെറുപ്പക്കാരൊന്നും ചെത്തിനു വരുന്നില്ല, കാരണം കൈയ്ക്കും കാലിനുമൊക്കെ തഴമ്പുണ്ടാകും. അത് സൗന്ദര്യശാസ്ത്ര പ്രകാരം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ചെത്തിന് പോകുന്നില്ല. ആണുങ്ങളുടെ കയ്യിലെ തഴമ്പ് സൗ​ന്ദ​ര്യ​ശാ​സ്ത്ര പ്ര​കാ​രം പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. അ​തു​കൊ​ണ്ട് ഈ ​ചെ​ത്തി​ന് പോ​കു​ന്നി​ല്ല. ചെ​റു​പ്പ​ക്കാ​ര​ധി​കം തേ​ങ്ങ പെ​റു​ക്കി​യെ​ടു​ക്കു​ക​യാ​ണ്’, ജയരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button