രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് കോടികളുടെ ധനസമാഹരണം നടത്തി. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾ വഴി 3,099 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2 രൂപ മുഖവിലയുള്ള 23.04 കോടി ഓഹരികൾ 131.90 രൂപ നിരക്കിലാണ് വിറ്റഴിച്ചത്. മുഖവിലയിൽ നിന്ന് 129.90 രൂപ പ്രീമിയത്തിലാണെങ്കിലും, ഡയറക്ടർ ബോർഡ് നിശ്ചയിച്ചിരുന്ന വിലയായ 132.59 രൂപയിൽ നിന്ന് 0.52 ശതമാനം ഡിസ്കൗണ്ടോടെയാണ് വിൽപ്പന നടത്തിയത്.
ഓഹരി വിൽപ്പന നടന്നതോടെ ഫെഡറൽ ബാങ്കിന്റെ പെയ്ഡ് അപ്പ് ഇക്വിറ്റി ഷെയർ ക്യാപിറ്റൽ 423 കോടി രൂപയിൽ നിന്നും 470 കോടി രൂപയായി ഉയർന്നിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ ബാങ്കിന്റെ ലാഭം 1,147 കോടി രൂപയായിരുന്നു. മുൻ വർഷത്തേക്കാൾ 42 ശതമാനമാണ് ഇത്തവണ ലാഭം ഉയർന്നത്. മുൻ വർഷം ഇതേ കാലയളവിലെ ലാഭം 807 കോടി രൂപയായിരുന്നു.
Also Read: സീരിയിൽ ഷൂട്ടിംഗിനിടെ അപ്രതീക്ഷിതമായി പുലി: അടിയന്തര നടപടി വേണമെന്ന് സംഘടനകൾ
Post Your Comments