Latest NewsNewsInternational

എക്‌സിന് താത്ക്കാലിക നിരോധനമേർപ്പെടുത്തി ഇന്തോനേഷ്യ

ജക്കാർത്ത: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് താത്ക്കാലിക നിരോധനം ഏർപ്പെടുത്തി ഇന്തോനേഷ്യ. പോൺ സൈറ്റിനോട് സമാനമായ പേര് വന്നതാണ് നിരോധനത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന്റെ പേര് കഴിഞ്ഞ ദിവസമാണ് എക്‌സ് എന്ന് മാറ്റിയത്.

Read Also: കേരളത്തില്‍ ഭരണത്തുടര്‍ച്ച കിട്ടിയ സിപിഎം ഇപ്പോഴും മോര്‍ച്ചറി രാഷ്ട്രീയത്തില്‍നിന്ന് മുക്തമായിട്ടില്ല: ബി ഗോപാലകൃഷ്ണന്‍

അശ്ലീല സാഹിത്യം, ചൂതാട്ടം തുടങ്ങിയ ഇന്തോനേഷ്യയിൽ നിരോധിക്കപ്പെട്ട കാര്യങ്ങൾ ചെയ്തിരുന്ന വിവിധ സൈറ്റുകൾ ഇതേ ഡൊമെയ്ൻ രാജ്യത്ത് ഉപയോഗിച്ചിരുന്നുവെന്നും അതിനാലാണ് ഈ നിരോധനം ഏർപ്പെടുത്തുന്നതെന്നും ഇന്തോനേഷ്യയിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോർമാറ്റിക്‌സ് മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ട്വിറ്ററിന്റെ ലോഗോയായ നീലക്കിളിയെ മാറ്റി പകരം എക്‌സ് എന്ന ലോഗോയും നൽകിയിട്ടുണ്ട്.

Read Also: സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം അർഥവത്താകുന്നത്: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button