ബംഗളൂരു: ബുർഖ ധരിക്കാത്ത മുസ്ലിം വിദ്യാർത്ഥിനികൾക്ക് ബസ് യാത്ര വിലക്കി ഡ്രൈവർ. കർണാടകയിലെ കൽബർഗിയിൽ നടന്ന സംഭവത്തിൽ, ബസവകല്യാണിൽ നിന്ന് ഒകാലിയിലേക്ക് പോകുന്ന ബസിലെ ഡ്രൈവറാണ് സ്കൂളിലേക്ക് പോകാനായി എത്തിയ വിദ്യാർത്ഥിനികളെ ബുർഖ ധരിച്ചില്ലെന്നാരോപിച്ച് തടഞ്ഞത്.
എല്ലാ മുസ്ലിം വിദ്യാർത്ഥിനികളും ബുർഖ ധരിക്കണമെന്നും അല്ലാത്തപക്ഷം യാത്ര അനുവദിക്കില്ലെന്നും ഡ്രൈവർ വ്യക്തമാക്കി. ഹിജാബ് ധരിച്ചെത്തിയ വിദ്യാർതിനികളെയും ബസിൽ കയറാൻ ഡ്രൈവർ അനുവദിച്ചില്ല. മതവിശ്വാസപ്രകാരം സ്ത്രീകൾ ബുർഖയാണ് ധരിക്കേണ്ടതെന്ന് ഡ്രൈവർ പറഞ്ഞതായി ദൃക്സാക്ഷികൾ അറിയിച്ചു.
ബസിൽ കയറാൻ നിന്ന കുട്ടികളുടെ പേരും ജാതിയും ചോദിച്ച ശേഷം മുസ്ലിം വിദ്യാർത്ഥിനികളെ മാറ്റി നിർത്തി അവരോട് ബുർഖ ധരിക്കാൻ ഡ്രൈവർ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. സ്ഥലത്തെത്തിയ നാട്ടുകാരോട് ബസ് പ്രവർത്തനരഹിതമാണെന്നും വിദ്യാർത്ഥിനികൾ അനാവശ്യമായി ബഹളമുണ്ടാക്കുകയാണെന്നുമായിരുന്നു ഡ്രൈവർ പ്രതികരിച്ചത്.
Post Your Comments